മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം


കേരളസംസ്ഥാന സര്‍ക്കാറിന്‍റെ നവീന പദ്ധതിയായ മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി. മോത്തിറാണി ടിച്ചര്‍ ഉദ്ഘാടനംചെയ്തു.ചടങ്ങില്‍ മോത്തിറാണി ടീച്ചര്‍ കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചു.തുടര്‍ന്ന് മൂന്നാം ക്ലാസ്സ് അദ്ധ്യാപകരായ ശ്രീമതി.ശാന്തകുമാരി ടീച്ചര്‍,മിഥുന്‍ ടി.വി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

5 മണിക്കൂര്‍ നീണ്ട ക്ലാസ്സിനു ശേഷം കുട്ടികള്‍ക്കുള്ള മാറ്റം അദ്ധ്യാപകരും രക്ഷിതാക്കളും ഏറെ ആശ്ചര്യത്തോടെ നോക്കിക്കണ്ടു.

ആൻസ് സ്കൂൾ തല- ക്രിസ്തുമസ് ആഘോഷം - 23/12/2016

സ്കൂൾ തല ക്രിസ്തുമസ് ആഘോഷം വിവിധങ്ങളയ പരിപാടികളാൽ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കപ്പെട്ടു.തലേ ദിവസം തന്നെ സ്കൂൾ അങ്കണത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പുൽകൂട് ഒരുക്കി ക്രിസ്തുമസ്സിനെ വരവേറ്റു.സ്കൂൾ തല ക്രിസ്തുമസ് ആഘോഷം നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം ചടങ്ങിൽ കുട്ടികൾക്കയുള്ള ക്രിസ്തുമസ് സന്ദേശം നല്കി. പള്ളികര വാർഡ് കൗൺസിലർ ശ്രീമതി ഭാർഗവി , PTA പ്രസ്ഡന്റ് വിനോദ് നല്ല പാഠം കോ - ഓർഡിനേറ്റർ ബിജു കെ മാണി എന്നിവർ ചടങ്ങിൽ സംസാരിച്ചു ചടങ്ങിന്‌ പ്രധാനധ്യാപിക ശ്രിമതി മോതിറാണി ആശംസ അറിയിച്ചു. തുടർന്ന് കൂട്ടികളുടെ കലാപരിപാടികൾ നടന്നു. പരിപാടിയിൽ കുട്ടികളുടെ മനംകവരാൻ സാന്താക്ലോസ് കൂടി എത്തി.

ശേഷം നല്ലപാഠം ക്ലബ്ബ് പള്ളിക്കര വൃദ്ധസദനത്തിൽ കൃസ്ത്മസ് ആഘോഷിച്ചു. ചടങ്ങ്  നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ജയരാജൻ , സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത , സ്കൂൾ ലീഡർ ശ്രീരാജ് എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കെല്ലാം കേക്ക്  ഉച്ചഭക്ഷണവും ഒരുക്കി. ശേഷം നല്ല പാഠം കബ്ബ് - കൈത്താങ്ങ് പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ സ്വരൂപിച്ച തുക സ്കൂളിനു സമീപത്തുള്ള കുടുംബത്തിനു കൈമാറി.


സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പൊന്നിന്‍ തിളക്കവുമായി സെന്‍റ് ആന്‍സ് എ.യു.പി സ്കൂള്‍

നവംബര്‍ 25 മുതല്‍ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായി.സംസ്കൃതോത്സവത്തില്‍ ഉപജില്ലയില്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി.

24/11/2016 Hello English- ഉദ്ഘാടനം

സ്കൂളിള്‍ തല Hello English പദ്ധതി, വാര്‍ഡ് കൗണ്‍സിലര്‍ ഭാര്‍ഗ്ഗവി ഉദ്ഘാടനം ചെയ്തു.Hello English theme song , switch on കര്‍മ്മം വാര്‍ഡ് കൗണ്‍സിലറും പി.ടി.എ വൈസ് പ്രസിഡന്‍റും കൂടി നിര്‍വഹിച്ചു.പ്രസ്തുത പരിപാടിയുടെ ഭാഗമായി English Assembly കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു.

കൃഷി അവാര്‍ഡ്

കഴി‍ഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള കൃഷിവകുപ്പിന്‍റെ അവാര്‍ഡ് സെന്‍റെ് ആന്‍സ് സ്കൂളിന് ബഹുമാനപ്പെട്ട കൃ‍ഷി വകുുപ്പ് മന്ത്രി സമ്മാനിച്ചു.



കേരളപ്പിറവി ദിനം


സ്കൂള്‍ കലോത്സവം കേരളപ്പിറവിയോടനുബന്ധിച്ച് കേരളം -മാപ്പ് ക്ലാസ്സുകളില്‍ നിര്‍മ്മിച്ചു.പയറു വര്‍ഷമായതിനാല്‍ കുട്ടികള്‍ വിവിധ തരം പയര്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ചെയ്തു.സ്കൂളിലെ സീഡ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ ജൈവ പച്ചക്കറികള്‍ ഉപയോഗിച്ച് (സ്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ലഭിച്ചത്)കേരളത്തിന്‍റെ മാതൃക സ്കൂള്‍ മുറ്റത്ത് നിര്‍മ്മിച്ചു.മലയാളം ശ്രേഷ്ഠ ഭാഷ-ഭരണ ഭാഷ പരിപാടി ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ശ്രീമതി.പുഷ്പലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ കലോത്സവം അന്നേ ദിവസം നടത്തപ്പെട്ടു.രക്ഷിതാക്കള്‍ പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിങ്ങം 1 കർഷകദിനം

സ്കൂളിൾ സീഡ്‌ ക്ലബ്ബ്‌, നീലേശ്വരം കൃഷിഭവൻ എന്നിവയുടേ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു.പരിപാടിയിൽ മികച്ച കർഷകരായി നീലേശ്വരം നഗരസഭയും ,കൃഷിഭവനും ചേർന്ന് തിരഞ്ഞെടുത്ത ശ്രീരാജിനേയും ഷിജിത്തിനേയും അനുമോദിച്ചു.

അഗ്രികൾച്ചർ ഓഫീസർ ശ്രീ രേഷ്മ മികച്ച കുട്ടികർഷകൻ ശ്രീരാജിന്‌ ഉപഹാരം സമർപ്പിക്കുന്നു
അഗ്രികൾച്ചർ ഓഫീസർ ശ്രീ രേഷ്മ മികച്ച കുട്ടികർഷകൻ ഷിജിത്തിന്‌ ഉപഹാരം സമർപ്പിക്കുന്നു
ചടങ്ങിൽ സംസാരിക്കുന്ന സിസ്റ്റർ ഡെയ്സി ആന്റണി